കൊവിഷീൽഡ് നിർമാതാക്കളായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

കൊവിഷീൽഡ് നിർമാതാക്കളായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റിൽ തീപിടിത്തം. പൂനെയിലെ മഞ്ചിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന്റെ നിർമാതാക്കളാണ് സെറം

അഗ്നിരക്ഷാസേനയുടെ പത്തോളം യൂനിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്തെ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കും നൽകുന്ന കൊവിഷീൽഡ് ഉത്പാദിപ്പിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണ്

അതേസമയം കൊവിഡ് വാക്‌സിൻ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീ പിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. ആൾനാശവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this story