സ്വപ്ന രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്റെ കാറിലെന്ന് സൂചന; യൂനിയന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവായ ട്രേഡ് യൂനിയന്‍ നേതാവിന്റെ കാറിലെന്ന് സൂചന. ബി എം എസ് നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. ഈ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് സംശം
അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ട്രേഡ് യൂനിയന്‍ നേതാവാണെന്നാണ് റിപ്പോര്‍ട്ട്. ബാഗേജ് പിടിച്ചുവെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂനിയന്‍ നേതാവിനെയാണ് സംശയം. കേസില്‍ ഇയാള്‍ ഇടപെടാനുണ്ടായ സാഹചര്യമാണ് കസ്റ്റംസ് സംശയിക്കുന്നത്.
കസ്റ്റംസ് ഏജന്റ്സ് അസോസിയേഷന് നേതാവായ ഹരിരാജിന്റെ കൊച്ചി ഞാറയ്ക്കലിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. നയതന്ത്ര പാഴ്സലിലെത്തിയ സ്വര്‍ണം പിടികൂടിയ ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതും ഭീഷണിപ്പെടുത്തിയതും ഇയാളായിരുന്നു.
സ്വര്‍ണമെത്തിയ പാഴ്സല്‍ പൊട്ടിച്ച് പരിശോധിക്കുന്നതിന് മുമ്പ് യുഎഇയിലേക്ക് തിരികെ അയക്കാന്‍ ശ്രമിച്ചതും ഇയാളുടെ നേതൃത്വത്തിലാണെന്ന് സംശയമുണ്ട്.