കേന്ദ്രത്തിനെതിരെ ഹർജി നൽകുമ്പോൾ ഗവർണറെ അറിയിക്കണമെന്നില്ല; ആരിഫ് മുഹമ്മദ് ഖാനെ നിയമം പഠിപ്പിച്ച് മുൻ ഗവർണർ പി സദാശിവം

കേന്ദ്രത്തിനെതിരെ ഹർജി നൽകുമ്പോൾ ഗവർണറെ അറിയിക്കണമെന്നില്ല; ആരിഫ് മുഹമ്മദ് ഖാനെ നിയമം പഠിപ്പിച്ച് മുൻ ഗവർണർ പി സദാശിവം

കേരളാ സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും ഭരണപ്രതിസന്ധിക്ക് ഇട നൽകുകയും ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരുത്തി മുൻ ഗവർണർ പി സദാശിവം. കേന്ദ്ര നിയമത്തിനതെിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സംസ്ഥാന സർക്കാരിനില്ലെന്ന് സദാശിവം പറയുന്നു. ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ജഡ്ജി കൂടിയായ സദാശിവം നിലപാട് അറിയിച്ചത്.

ചില നിയമനിർമാണം നടത്തുമ്പോഴും മറ്റും മര്യാദയെന്ന നിലയിൽ സർക്കാരിന് ഗവർണറെ അറിയിക്കാം. എന്നാൽ ഇങ്ങനെ അറിയിച്ചേ മതിയാകുവെന്ന നിയമപരമായ ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം പറയുന്നു

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതാണ് ആരിഫ് മുഹമ്മദ് ഖാന്റെ അസഹിഷ്ണുതക്ക് കാരണം. ഇതിൽ സർക്കാരിനോട് അദ്ദേഹം വിശദീകരണം ചോദിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായാണ് കോടതിയെ സമീപിച്ചതെന്ന് ചീഫ് സെക്രട്ടറി ഗവർണർക്ക് വാക്കാൽ വിശദീകരണം നൽകുകയും ചെയ്തു.

സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഒരു ന്യായവും സ്വീകാര്യമല്ലെന്നുമായിരുന്നു ഗവർണർ പിന്നീട് മാധ്യമങ്ങളെ വിളിച്ച് പറഞ്ഞത്.

Share this story