ഗുജറാത്ത് വംശഹത്യക്കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതിയുടെ ജാമ്യം

ഗുജറാത്ത് വംശഹത്യക്കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതിയുടെ ജാമ്യം

ഗുജറാത്ത് കലാപത്തിൽ പ്രതികളായ പതിനാല് പേർക്ക് സുപ്രീം കോടതിയുടെ ജാമ്യം. ഗുജറാത്തിൽ പ്രവേശിക്കരുത്, സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്

ജാമ്യം അനുവദിച്ച കുറ്റവാളികൾ സമൂഹികവും ആത്മീയപരവുമായ സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യപ്രദേശിലെ ജബൽപൂർ, ഇൻഡോർ ജില്ലാ നിയമ അധികൃതർ ശ്രദ്ധിക്കണം. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ഇവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

2002 ലെ ഗുജറാത്ത് വംശീയ ഹത്യയിൽ സർദാർപൂര ഗ്രാമത്തിൽ 33 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളാണിവർ.

Share this story