ഇന്ത്യ-ചൈന സംഘർഷം: ലഡാക്കിൽ കേണലടക്കം മൂന്ന് സൈനികർ കൊല്ലപ്പെട്ടു
Jun 16, 2020, 13:49 IST
ലഡാക്കിൽ ഇന്തോ-ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അതിർത്തിയിൽ സംഘർഷം തുടരുകയാണ്.
പ്രശ്നപരിഹാരത്തിന് ഇരു സേനകളുടെയും ഉന്നതോദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇരുവശത്തും ആൾനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അതേസമയം വെടിവെപ്പുണ്ടായിട്ടില്ലെന്നും ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. 1975ന് ശേഷം ഇതാദ്യമായാണ് ഇരുരാഷ്ട്രങ്ങളുടെയും സൈനികർ തമ്മിലുള്ള സംഘർഷത്തിൽ മരണം സംഭവിക്കുന്നത്.
ചൈന അതിശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.