ജെ എൻ യുവിൽ അഴിഞ്ഞാടിയ മൂന്നാംകിട ക്രിമിനലുകളെ കണ്ടുപിടിക്കാതെ ഡൽഹി പോലീസ് ഒളിച്ചു കളിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ജെ എൻ യുവിൽ അഴിഞ്ഞാടിയ മൂന്നാംകിട ക്രിമിനലുകളെ കണ്ടുപിടിക്കാതെ ഡൽഹി പോലീസ് ഒളിച്ചു കളിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നാംകിട ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവത്തിൽ ഒരു പ്രതിയെ പോലും പിടികൂടാതെ ഡൽഹി പോലീസ് ഒളിച്ചു കളിക്കുന്നു. സംഭവം നടന്ന് ദിവസം രണ്ടായിട്ടും ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു.

മുഖംമൂടി ധരിച്ചെത്തിയ മൂന്നാംകിട ക്രിമിനലുകൾക്ക് പോലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിച്ച പ്രതികളെ പിടികൂടാൻ സാധിച്ചില്ലെങ്കിലും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ് എടുക്കാൻ ഡൽഹി പോലീസ് ഉത്സാഹം കാണിച്ചിട്ടുണ്ട്. സർവകലാശാല ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം തകരാറിലാക്കി എന്ന പരാതിയിലാണ് ഐഷിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

Share this story