പ്രതിഷേധിച്ച കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്, വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു; തുടങ്ങയിട്ടേയുള്ളു അമിത് ഷാ എന്ന് കണ്ണൻ ഗോപിനാഥൻ
പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കിയതിനെതിരെ ലോംഗ് മാർച്ചിൽ പങ്കെടുക്കാനെത്തിയ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൻ ഗോപിനാഥനെ പിന്നീട് വിട്ടയക്കുകയായിരുന്നു.
നൂറുകണക്കിന് വിദ്യാർഥികൾ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് കണ്ണനെ പോലീസ് മോചിപ്പിച്ചത്. തീപ്പന്തവുമേന്തി വന്ന നൂറുകണക്കിന് വിദ്യാർഥികൾ തോളിലേറ്റിയാണ് കണ്ണനെ തിരികെ കൊണ്ടുപോയത്.
തുടങ്ങിയിട്ടേയുള്ളു അമിത് ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കോളു എന്നായിരുന്നു പുറത്തിറങ്ങിയതിന് പിന്നാലെ കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്.
Araria today. It is just beginning Mr @AmitShah. Understand this country and its strength is beyond your mental comprehension & 2nd grade level crookedness. #Resistance #NoToCAB #NoToNRC https://t.co/3TlHF6cphG pic.twitter.com/Z4mYVKbKLj
— Kannan Gopinathan (@naukarshah) December 13, 2019