കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി

Marrage

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് കരിക്കിലെ സജീവ സാന്നിദ്ധ്യമായി മാറി. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും അര്‍ജുന്‍ മുന്‍പ് പങ്കുവെച്ചിരുന്നു. സിനിമാ ലോകത്തെ പ്രമുഖര്‍ അര്‍ജുനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്നു.

Share this story