പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 25 രൂപ ഉയർത്തി
Feb 25, 2021, 10:07 IST
പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വരും
801 രൂപയാണ് പുതുക്കിയ വില. നിലവിൽ ഗാർഹിക സിലിണ്ടറിന് 776 രൂപയായിരുന്നു. ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വിലവർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും ഫെബ്രുവരി 14നും 50 രൂപ വീതം വർധിപ്പിച്ചിരുന്നു.