കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അഞ്ച് പേർ മരിച്ചു, 15 പേർക്ക് പരുക്ക്
May 10, 2020, 08:22 IST
ഹൈദരാബാദിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു. അഞ്ച് തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ നരസിംഗ്പൂരിൽ വെച്ച് ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്.
മധ്യപ്രദേശിലെ ഝാൻസിയിലേക്കും യുപിയിലെ വിവിധ സ്ഥലങ്ങളിലേക്കുമാണ് ഇവർ മടങ്ങിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 20 തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നത്.
ഭോപ്പാലിന് 200 കിലോമീറ്റർ അകലെ നരസിംഗ്പുരിൽ വെച്ചാണ് ട്രക്ക് അപകടത്തിൽപ്പെട്ടത്. ലോക്ക് ഡൗണിനെ തുടർന്ന് റെയിൽവേ ട്രാക്ക് വഴി സ്വദേശത്തേക്ക് നടന്ന് യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിലെ 15 പേർ കഴിഞ്ഞ ദിവസം ട്രെയിനിടിച്ച് മരിച്ചിരുന്നു.