പ്രത്യേക സഭാ സമ്മേളനം: മന്ത്രിമാർ രാജ്ഭവനിലെത്തി ഗവർണറെ കാണും
Dec 25, 2020, 12:18 IST
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാരായ എകെ ബാലനും വി എസ് ശിവകുമാറും ഗവർണറെ കാണും. ഉച്ചയ്ക്ക് 12.30ഓടെ രാജ്ഭവനിലെത്തിയാണ് മന്ത്രിമാർ ഗവർണറെ കാണുക
ഡിസംബർ 31നാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് സർക്കാർ ശുപാർശ ചെയ്തത്. ഡിസംബർ 23ന് ചേരാൻ തീരുമാനിച്ച പ്രത്യേക സഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് മന്ത്രിസഭാ ശുപാർശ വീണ്ടും അയച്ചത്.
കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായാണ് സഭ പ്രത്യേകമായി സമ്മേളിക്കുന്നത്. സർക്കാർ രണ്ടാമത് അയച്ച ശുപാർശയിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ രാജ്ഭവനിലെത്തുന്നത്. ഗവർണർ ശുപാർശ തള്ളുകയാണെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം.