പ്രവാസികളുടെ മടങ്ങി വരവിന് സാധ്യത തെളിയുന്നു; കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു

പ്രവാസികളുടെ മടങ്ങി വരവിന് സാധ്യത തെളിയുന്നു; കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നു. പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദേശകാര്യ സെക്രട്ടറി കത്തയച്ചു

പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കിൽ എന്തെല്ലാം തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തിയിരിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ ചോദിച്ചാണ് കത്തയച്ചിരിക്കുന്നത്. ഇന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം വിഷയം ചർച്ച ചെയ്യും.

ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികൾ മുഖേന വിദേശകാര്യ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയാകും കേന്ദ്ര നടപടികൾ. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് നിരവധി തവണ കത്തയച്ചിരുന്നു. കേരളാ ഹൈക്കോടതിയിലും ഇത് സംബന്ധിച്ച ഹർജികൾ നടക്കുകയാണ്

സംസ്ഥാനം പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം കേന്ദ്രമെടുക്കുക

Share this story