ഗാസിപൂരിലേക്ക് പോയ എംപിമാരുടെ സംഘത്തെ തടഞ്ഞു; കാരണം വ്യക്തമാക്കാതെ പോലീസ്
Feb 4, 2021, 12:23 IST
കർഷക സമരഭൂമിയായ ഗാസിപ്പൂരിലേക്ക് പോയ എംപിമാരുടെ സംഘത്തെ പോലീസ് തടഞ്ഞു. പത്ത് പാർട്ടികളിൽ നിന്നുള്ള പതിനഞ്ചംഗ എംപി സംഘത്തെയാണ് പോലീസ് തടഞ്ഞത്.
എൻ കെ പ്രേമചന്ദ്രൻ, എ എം ആരിഫ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സമരവേദിയിലേക്ക് കടത്തിവിടാൻ പോലീസ് അനുമതി നൽകിയില്ല. അതേസമയം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും എംപിമാർ പറഞ്ഞു.
ശത്രുസൈന്യത്തെ നേരിടാനുള്ള സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും മുള്ളുവേലികളും കോൺക്രീറ്റ് ബ്ലോക്കുകളുമടക്കം സ്ഥാപിച്ച് ആരും അങ്ങോട്ട് കടക്കാത്ത രീതിയിൽ തടസ്സം സൃഷ്ടിച്ചിരിക്കുന്നതുമായി എൻകെ പ്രേമചന്ദ്രൻ പറഞ്ഞു
സമരഭൂമിയിലെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് എംപിമാർ ഗാസിപൂർ അതിർത്തിയിലെത്തിയത്. സുപ്രിയ സുലേ, കനിമൊഴി എന്നിവരും സംഘത്തിലുണ്ടായിരുന്നു.