പാലക്കാട് വനത്തിനുള്ളിൽ വീണ്ടും വെടിവെപ്പ്; മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും ഏറ്റുമുട്ടുന്നു
Oct 29, 2019, 12:21 IST
പാലക്കാട് വനത്തിനുള്ളിൽ വീണ്ടും വെടിവെപ്പ്. മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘങ്ങളും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. മേലെ മഞ്ചിക്കണ്ടി വനത്തിനുള്ളിലാണ് വെടിവെപ്പ് നടക്കുന്നത്.
ഇന്നലെ തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകളുമായാണ് ഇന്നും ഏറ്റുമുട്ടൽ തുടരുന്നത്.
ഇന്നലെ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ ഇതോടെ വൈകുകയാണ്. വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ വൈകുന്നത്.
ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. കർണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാർത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.