പമ്പ ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ

പമ്പ ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ആറ് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. 983.5 മീറ്റർ ജലമാണ് ഡാമിലുള്ളത്. സാധാരണ നിലയിൽ 984.5 മീറ്ററിലെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷമാണ് 985 മീറ്ററിലെത്തുമ്പോൾ ഡാം തുറക്കാറുള്ളത്.

ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് ഡാം ഇപ്പോൾ തന്നെ തുറക്കാൻ തീരുമാനിച്ചത്. അഞ്ച് മണിക്കൂറുകൾ കൊണ്ട് വെള്ളം റാന്നിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി അധികൃതർ അറിയിക്കുന്നു. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയിൽ എത്തും

ഡാം തുറന്നതു കൊണ്ട് നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരില്ലെന്നും 2018ലെ പോലെ പ്രളയഭീതിക്ക് അടിസ്ഥാനമില്ലെന്നും കലക്ടർ പിബി നൂഹ് പറഞ്ഞു. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നത്.

ഇതേ മഴ തുടരുകയാണെങ്കിൽ രാത്രി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അർധരാത്രിയോടെ ഡാം തുറക്കേണ്ടതായി വരും. ആ സാഹചര്യമൊഴിവാക്കാനാണ് ഇപ്പോഴേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കിവിടുന്നതെന്നും കലക്ടർ അറിയിച്ചു.

പമ്പ ഡാം,

Share this story