പമ്പ മണൽക്കടത്ത്: വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
Sep 15, 2020, 15:23 IST
പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്.
വിജിലൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിർ കക്ഷിയാക്കിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
വിജിലൻസ് അന്വേഷണം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. രണ്ട് മാസത്തിന് ശേഷം വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.