ഇന്ധനവില വീണ്ടും വർധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് തൊട്ടടുത്ത്
Jun 22, 2021, 08:24 IST
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. കഴിഞ്ഞ 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് തൊട്ടടുത്തെത്തി. 99.54 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 94.82 പൈസയായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.60 രൂപയും ഡീസലിന് 93.99 രൂപയുമായി.