പ്രധാനമന്ത്രി രാവിലെ 10 മണിക്ക് രാജ്യത്തോട് സംസാരിക്കും; ലോക്ക് ഡൗണിൽ തീരുമാനമറിയാം

പ്രധാനമന്ത്രി രാവിലെ 10 മണിക്ക് രാജ്യത്തോട് സംസാരിക്കും; ലോക്ക് ഡൗണിൽ തീരുമാനമറിയാം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ നീട്ടുന്നതിലെ കേന്ദ്രമാർഗ നിർദേശം പുറപ്പെടുവിക്കുന്നതിനായാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുക. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യവ്യാപക ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മോദി ഇന്ന് എത്തുന്നത്. രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ചില മേഖലകളിൽ ഇളവ് നൽകി ലോക്ക് ഡൗൺ നീട്ടി നൽകാനാണ് ധാരണ

ഏതെല്ലാം മേഖലയെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടും. തുടർന്നും സഹകരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും

വിമാന, ട്രെയിൻ സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങളും പ്രധാനമന്ത്രി നൽകും. സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള സൂചനകളും ഇന്നുണ്ടാകും.

Share this story