ലഡാക്കിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് മോദി; ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനം തുടരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയില്‍ എത്തിയ പ്രധാനമന്ത്രി നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. കര, വ്യോമ, ഐടിബിപി സേനകളെ സംയുക്തമായി പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തിലുള്ള പ്രദേശമാണ് നിമു. ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികര കാണുന്നതിനായി മോദി ആശുപത്രിയിലേക്ക് തിരിച്ചു
ഇന്നലെ വൈകുന്നേരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ലഡാക്കില്‍ എത്തിയത്. തിരികെ ഡല്‍ഹിയിലെത്തുന്ന പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
#WATCH Prime Minister Narendra Modi briefed by senior officials in Nimmoo, Ladakh pic.twitter.com/uTWaaCwUVL
— ANI (@ANI) July 3, 2020