ഉദ്യോഗാർഥികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി; അവസരമൊരുക്കിയത് ബിജെപി നേതാവ്
Feb 19, 2021, 15:01 IST
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ഉദ്യോഗാർഥികൾ പ്രതികരിച്ചു.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ ഗവർണറെ ബോധ്യപ്പെടുത്താൻ സാധിച്ചു. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. ആകുന്നത് ചെയ്യാമെന്ന് ഉറപ്പ് നൽകിയതായും ഉദ്യോഗാർഥികൾ പറഞ്ഞു
ഉദ്യോഗാർഥികളുടെ സമരം ഇന്ന് 25ാം ദിവസത്തിലേക്ക് കടന്നിരുന്നു. ഇന്ന് ഉദ്യോഗാർഥികൾ പ്രതീകാത്മക മീൻ വിൽപ്പനയും നടത്തിയിരുന്നു.