മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

തെരഞ്ഞെടുപ്പ് രംഗത്തെ അഴിമതി തുടച്ചുനീക്കാൻ പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടുതൽ ജനകീയമാക്കാനും പ്രവർത്തിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു

രാജ്യത്തിന്റെ പത്താം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി എൻ ശേഷൻ. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്. 1990 ഡിസംബർ 12നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ടത്.

ചുമരെഴുത്തുകൾക്ക് കർശന നിയന്ത്രണം, അനുവദിക്കുന്നതിലേറെ തുക പ്രചാരണത്തിന് സ്ഥാനാർഥികൾ ചെലവാക്കുന്നതിൽ നിയന്ത്രണം തുടങ്ങിയവ ഏർപ്പെടുത്തിയതിന് പിന്നാലെ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് എന്ന ആശയം കൊണ്ടുവന്നതും ടി എൻ ശേഷനായിരുന്നു. 1996 ഡിസംബർ 11നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.

1996ൽ മഗ്‌സസെ പുരസ്‌കാരത്തിന് അർഹനായി. അതേ വർഷം തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ ആർ നാരായണനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ബ്യൂറോക്രസിയിൽ ശേഷനിസം എന്ന പ്രയോഗം തന്നെ വന്നത് അദ്ദേഹത്തിന്റെ കടുത്ത നിലപാടുകളെ തുടർന്നാണ്

 

Share this story