ബംഗളൂരുവിൽ നിന്നും പാസ് ലഭിച്ച് കേരളത്തിലേക്ക് മടങ്ങിയ യുവാക്കൾ കാറപകടത്തിൽ മരിച്ചു
May 30, 2020, 12:16 IST
കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ യുവാക്കൾ കാറപകടത്തിൽ മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചുമറിയുകയായിരുന്നു
കൊല്ലം കൊട്ടാരക്കര സ്വദേശി ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇവർ കേരളത്തിലേക്ക് തിരിച്ചത്. ഇന്ന് പുളിയറ ചെക്ക് പോസ്റ്റ് വഴിയാണ് ഇവർക്ക് കേരളത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ചിരുന്നത്.