യുഎപിഎ ചുമത്തിയതിൽ മാത്രമാണ് എതിർപ്പ്; വിദ്യാർഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

യുഎപിഎ ചുമത്തിയതിൽ മാത്രമാണ് എതിർപ്പ്; വിദ്യാർഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്ക് നിയമസഹായം നൽകുമെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. വിദ്യാർഥികൾക്ക് നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു

യുഎപിഎ ചുമത്തിയതിൽ മാത്രമാണ് എതിർപ്പെന്നും മോഹനൻ മാസ്റ്റർ അറിയിച്ചു. അലന് നിയമസഹായം നൽകാൻ സിപിഐഎം പ്രാദേശിക നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. പന്നിയങ്കര ലോക്കൽ കമ്മിറ്റിയാണ് അലന് നിയമസഹായം നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ഇടപെട്ട് ഇത് നിർത്തിക്കുകയായിരുന്നുവെന്ന് അറിയുന്നു

വിദ്യാർഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായിരുന്നത്.

Share this story