ഉത്ര കൊലപാതകം: സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും പോലീസ് കസ്റ്റഡിയിൽ

ഉത്ര കൊലപാതകം: സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും പോലീസ് കസ്റ്റഡിയിൽ

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനായി അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു നിർദേശം

ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെ പുനലൂർ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉത്രവധക്കേസിൽ തെളിവ് നശിപ്പിക്കലിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നേരത്തെ സൂരജിന്റെ അച്ഛൻ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സൂരജിനെയും സുരേന്ദ്രനെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

അതിനിടെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണം ഉത്രയുടേതാണെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്റെ സ്വർണവും കൂട്ടത്തിലുണ്ടെന്നും മണിമേഖല പറഞ്ഞു.

Share this story