വാളായാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും

വാളായാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും

വാളയാറിൽ ബലാത്സംഗത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സഹോദരിമാർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ച നീണ്ടുനിന്ന സമരമാണ് ഇവർ നടത്തിയത്.

മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് എത്തി കണ്ടതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. വിധി ദിനം മുതൽ ചതി ദിനം വരെ എന്ന പേരിലാണ് സത്യാഗ്രഹ സമരം നടന്നത്. വിവിധ രാഷ്ട്രീയ നേതാക്കൾ ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇന്ന് കെ മുരളീധരൻ, ഡോ. ആർ എൽ പി രാമകൃഷ്ണൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവർ സമര പന്തലിലെത്തും.

Share this story