വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ടുചോദിക്കുന്നു; പരാതി നല്‍കുമെന്ന് കോടിയേരി, തെറ്റില്ലെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ടുചോദിക്കുന്നു; പരാതി നല്‍കുമെന്ന് കോടിയേരി, തെറ്റില്ലെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ടു ചോദിക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രചാരണത്തിനിടയില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടക്കുന്നതായി കോടിയേരി ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടാണ് ശരിയെന്നും കോടിയേരി പറഞ്ഞു

എന്നാല്‍ ടിക്കാറാം മീണക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ രംഗത്തുവന്നു. സമുദായ സംഘടനകള്‍ വോട്ടു ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് മുരളി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ എന്‍ എസ് എസ് പിന്തുണ യുഡിഎഫിന് നിര്‍ണായകമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

Share this story