ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം; പഴയ വിധിയിൽ മാറ്റം വന്നിട്ടില്ലെന്ന് സുപ്രീം കോടതി
Nov 20, 2019, 14:43 IST
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഗവായ്. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി
2018 സെപ്റ്റംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് യുവതി പ്രവേശനം സാധ്യമാക്കിയ വിധി പുറപ്പെടുവിച്ചത്. ഈ വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയത്.
യുവതി പ്രവേശന വിധിക്കെതിരായി വന്ന പുന: പരിശോധനാ ഹർജികൾ ഏഴംഗ ബഞ്ചിന് വിട്ടെങ്കിലും പഴയ വിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ജസ്റ്റിസ് നരിമാനം യുവതി പ്രവേശന വിധി നിലനിൽക്കുന്നതായി വ്യക്തമാക്കിയിരുന്നു.