ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു; നടപടി പേരൂർക്കട പോലീസ് ക്ലബ്ബിൽ

ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു; നടപടി പേരൂർക്കട പോലീസ് ക്ലബ്ബിൽ

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ സംഘം ചോദ്യം ചെയ്യുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിൽ എത്തിച്ചാണ് എൻ ഐ എ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ എൻഐഎ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകിയിരുന്നു.

പൂജപ്പുരയിലെ വീട്ടിൽ നിന്നും സ്വന്തം വാഹനത്തിലാണ് ശിവശങ്കർ പോലീസ് ക്ലബ്ബിൽ ഹാജരായത്. നേരത്തെ കസ്റ്റംസ് സംഘവും ശിവശങ്കറിനെ ഒമ്പത് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. പ്രതികളും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എൻഐഎ ചോദിച്ചറിയും

അതേസമയം ശിവശങ്കറിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് തരത്തിലുള്ള തെളിവുകളോ മൊഴിയോ ഇതുവരെ ലഭ്യമായിട്ടില്ല. കസ്റ്റംസിന് ഇദ്ദേഹം നൽകിയ മൊഴിയും പ്രതികളുടെ മൊഴിയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു.

Share this story