Kerala

തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് ടൂറിസ്റ്റ് ബസ്; നിയമനടപടിക്കൊരുങ്ങി നിർമാതാവ്

തീയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുന്നതിനിടെ മോഹൻലാന്റെ തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്.

നടൻ ബിനു പപ്പുവിന് വിദ്യാർഥിയാണ് പ്രദർശനത്തിന്റെ വീഡിയോ അയച്ചു നൽകിയത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം രഞ്ജിത്ത് അറിയിച്ചു

മലപ്പുറത്ത് നിന്ന് വാഗമണിലേക്ക് പോയ ബസിലാണ് സിനിമ പ്രദർശിപ്പിച്ചത്. ബസ് ബ്ലോക്കിൽപ്പെട്ട് നിർത്തിയപ്പോൾ ഒരു വിദ്യാർഥി പുറത്ത് നിന്ന് വീഡിയോ എടുക്കുകയായിരുന്നു

Related Articles

Back to top button
error: Content is protected !!