തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; കോച്ചുകളില്‍ തീപ്പിടിത്തം
Oct 11, 2024, 22:33 IST

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂരിന് അടുത്ത് കവരപ്പേട്ടയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. മൈസൂരില്‍ നിന്ന് ദര്‍ബാംഗയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയില്‍ ഇടിക്കുകയായിരുന്നു. രാത്രി 8.30 ഓടെയായിരുന്നു അപകടം. ചരക്ക് വണ്ടിയുടെ പിന്നില്‍ ദര്‍ഭംഗ എക്‌സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോട്ടുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു.
മൈസൂരില്‍ ദസറ നടക്കുന്നതിനാല്‍ എക്‌സ്പ്രസ്സില്‍ ജനത്തിരക്ക് കൂടുതലായിരുന്നു. പല കോച്ചിലും യാത്രക്കാര്‍ കുത്തി നിറച്ചാണ് ട്രെയിന്‍ യാത്ര നടത്തിയത്. അപകടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്നതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ.