World

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നത് അമിത തീരുവ: ആരോപണം ആവർത്തിച്ച് ട്രംപ്

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുകയാണെന്ന വിമർശനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനങ്ങലെ തുടർന്ന് യുഎസ് ഓഹരി വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ നമ്മളിൽ നിന്ന് വൻ തോതിലാണ് തീരുവ ഈടാക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവർക്ക് ബോധ്യപ്പെട്ടതിനാൽ തീരുവ കുറയ്ക്കാൻ അവർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു

മറ്റ് രാജ്യങ്ങൾ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നതായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആ രാജ്യങ്ങൾക്കെതിരെ നമ്മളും പകരത്തിന് പകരം എന്ന നിലയിൽ തീരുവ ചുമത്താൻ തുടങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!