World

തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ ഇറാൻ എന്ന രാജ്യം ബാക്കിയുണ്ടാകില്ലെന്ന് ട്രംപ്

ഇറാൻ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ ഉപരോധ നയം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

ആണവമേഖലയിൽ അടക്കം ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിർദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതൽ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്.

അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാൻ ഈ നിർദേശത്തിൽ ഒപ്പുവെക്കുന്നത്. എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും ഞാൻ പരിശോധിക്കും. തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ ഇറാൻ ബാക്കിയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!