വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ സാമ്പത്തിക ഉപരോധം; മുന്നറിയിപ്പുമായി ട്രംപ്

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ സംസാരിച്ചെന്നാണ് റിപ്പോർട്ട്
നേരത്തെ യുഎസിനും നാറ്റോയ്ക്കും മുന്നിൽ വെച്ച ഉപാധികൾക്ക് സമാനമായ ഉപാധികൾ തന്നെയാണ് റഷ്യ ഇത്തവണയും അമേരിക്കയെ അറിയിച്ചിരിക്കുന്നത്. യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, യുക്രൈനിൽ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രിമിയ ്ടക്കം നാല് പ്രവിശ്യകൾ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് റഷ്യ നേരത്തെ മുന്നോട്ടുവെച്ചിരുന്നത്
അതേസമയം റഷ്യ വെടിനിർത്തലിന് തയ്യാറല്ലെങ്കിൽ സാമ്പത്തിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത് റഷ്യക്ക് വിനാശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ സൗദി ചർച്ചയിൽ യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ച് 30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചിരുന്നു.