തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി
Mar 13, 2025, 12:05 IST

മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. തുഷാർ ഗാന്ധി മാനസിക രോഗിയാണ്. തലച്ചോറും നാവും അർബൻ നക്സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയം വെച്ചെന്നും സുരേഷ് പറഞ്ഞു മഹാത്മാ ഗാന്ധിയെയും ഗോപിനാഥൻ നായരെയും അപമാനിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കി. തുഷാർ ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും എസ് സുരേഷ് പറഞ്ഞു അതേസമയം ആർഎസ്എസിനെതിരായ പോരാട്ടം തുടരുമെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പ്രതികരണം. ആർഎസ്എസ് രാജ്യത്തിന് ആപത്താണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തുഷാർ ഗാന്ധിയെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞിരുന്നു.