ഭാരതപുഴയില്‍ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് മരണം

ഭാരതപുഴയില്‍ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് മരണം
തൃശൂരില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെരുതുരുത്തിയിലാണ് ഭാരതപ്പുഴ സങ്കടക്കടലായത്. കുളിക്കാനിറങ്ങിയ ഷാഹിനയും അനുജത്തിയുടെ മകന്‍ ഫുവാത്തു(12)മാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഭര്‍ത്താവ് കബീറും മക്കള്‍ പത്തുവയസ്സുകാരി സറക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ റൈഹാന, മകള്‍ സെറ (10), സഹോദരിയുടെ മകന്‍ ഹയാന്‍ (10) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. റൈഹാനയെ നാട്ടുകാര്‍ തിരച്ചിലില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. തൃശൂര്‍, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്‌നിശമനസേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ ഭാഗമായിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാന്‍ എത്തിയതായിരുന്നു കബീര്‍. വൈകുന്നേരം സമയം ചെലവഴിക്കാന്‍ ഇവര്‍ ഇടക്കിവിടെ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടികള്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും. ഇതിനിടെ നാലുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലിനിടെ ഷഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this story