മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എസ്‌കെഎസ് ജംഗ്ഷനിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പിണറായി പാറപ്രം കീർത്തനയിൽ ടിഎം സങ്കീർത്ത്(23), കയ്യൂർ പാലോത്ത് കൈപ്പക്കുളത്തിൽ സി ധനുർവേദ് (20)എന്നിവരാണ് മരിച്ചത്. ലോഹിക് നഗറിലെ താമസസ്ഥലത്ത് നിന്നും പമ്പുവെല്ലിൽ പോകുമ്പോഴാണ് അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരും മംഗലാപുരത്ത് വിദ്യാർഥികളാണ്. പരുക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags

Share this story