ദുബൈയിൽ ബേക്കറിയിൽ നടന്ന ആക്രമണത്തിൽ രണ്ട് തെലങ്കാന സ്വദേശികൾ കൊല്ലപ്പെട്ടു

ദുബൈയിൽ ബേക്കറിയിൽ നടന്ന ആക്രമണത്തിൽ രണ്ട് തെലങ്കാന സ്വദേശികൾ കൊല്ലപ്പെട്ടു
ദുബൈയിൽ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളാണ് മരിച്ചത്. നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേമസാഗർ(35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ജോലി ചെയ്തിരുന്ന ബേക്കറിയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Tags

Share this story