കോന്നി മെഡിക്കൽ കോളേജിൽ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു

കോന്നി മെഡിക്കൽ കോളേജിൽ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു
കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിലെ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി സ്വദേശി രാകേഷ്(35), റാന്നി ഉതിമൂട് സ്വദേശി മനീഷ(29) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം മെഡിക്കൽ കോളേജിൽ രാകേഷിന് അനുവദിച്ച മുറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഇരുവരും എലിവിഷം കഴിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ഇത് അറിഞ്ഞതോടെ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി കൂടുതൽ ചികിത്സക്കായി ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല.

Tags

Share this story