![എഐ 1200](https://metrojournalonline.com/wp-content/uploads/2025/02/images_copy_2048x1365-780x470.avif)
അബുദാബി: യുഎഇയുടെ നിര്‍മ്മിതബുദ്ധി(എഐ) മാര്‍ക്കറ്റ് 2030ല്‍ 46.33 ബില്യണ്‍ ദിര്‍ഹത്തിലേക്ക് എത്തുമെന്ന് പഠനം. അബുദാബി കേന്ദ്രമാക്ി പ്രവര്‍ത്തിക്കുന്ന ട്രെന്റ്‌സ് റിസേര്‍ച്ച് ആന്റ് അഡ്‌വൈസറി എന്ന സ്ഥാപനമാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. 2031 ദേശീയ എഐ സ്ട്രാറ്റജി നയമാണ് ഐഐ മേഖലയ്ക്ക് ത്വരിതഗതിയില്‍ വികസിക്കാന്‍ കരുത്തുപകരുന്നത്.
എഐ സാങ്കേതികവിദ്യയുടെ വികാസം മെഡിക്കല്‍ പരിശോധനകള്‍ക്ക് നേരിട്ട് ഹാജരാവാതെ തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് കരസ്ഥമാക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. യുഎഇയില്‍ ആദ്യമായി സുക്കൂന്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പോളിസി ഉടമകള്‍ക്ക് വൈദ്യ പരിശോധനയ്ക്ക് നേരിട്ട് ഹാജരാവാതെ പുതിയ പോളിസി ആരംഭിക്കാന്‍ എഐ അധിഷ്ഠിത വൈദ്യ പരിശോധനാ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ ചില പ്രത്യേക പ്രായപരിധിയുള്ളവര്‍ക്ക് ഒരു നിശ്ചിത തുകയുടെ പോളിസിവരെയും വൈദ്യ പരിശോധന ഒഴിവാക്കിയിരിക്കുന്നതായി സുക്കൂന്‍ ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ ഡെസ് ചാംപസ് വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തുന്ന യുഎഇയിലെ ആദ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് സുക്കൂനെന്നും അദ്ദേഹം പറഞ്ഞു.