ഉഗാണ്ടയുടെ വനിതാ ഒളിമ്പിക്‌സ് താരത്തെ കാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

ഉഗാണ്ടയുടെ വനിതാ ഒളിമ്പിക്‌സ് താരത്തെ കാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു
കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്‌സ് താരം റെബേക്ക ചെപ്റ്റെഗി (33) മരിച്ചു. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയൻ വംശജനുമായ ഡിക്‌സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. 2022ലെ അബുദാബി മാരത്തണിൽ 2 മണിക്കൂർ 22 മിനിറ്റ് 47 സെക്കൻഡുകളിൽ ഫിനഷ് ചെയ്താണ് റെബേക്ക പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിംപിക്സിൽ വനിതാ മാരത്തണിൽ മത്സരിച്ച റെബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  

Tags

Share this story