ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ല; വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു: എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Apr 6, 2025, 20:28 IST

ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം 23 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് ആത്മഹത്യ ചെയ്ത ജേക്കബ് തോമസ്. യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇതുമായി ബന്ധപ്പെട്ട അമ്മയ്ക്ക് വീഡിയോ സന്ദേശവും ജേക്കബ് അയയ്ച്ചിരുന്നു. തനിക്ക് ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് വീഡിയോ സന്ദേശത്തിലും യുവാവ് പറഞ്ഞിരിക്കുന്നത്. അതിന് പിന്നാലെയായിരുന്നു ഫ്ലാറ്റിൽ നിന്ന് ചാട് ആത്മഹത്യ ചെയ്തത്. പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്‌വെയർ എൻജിനീയറായി സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ഏകദേശം നാല് മാസം പിന്നിടുമ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിലാണ് തൻ്റെ മകൻ ജോലിസമ്മർദ്ദം നേരിട്ടിരുന്നതെന്നും കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.