ലഹരി കിട്ടിയില്ല: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം, കൈ മുറിച്ചു, തല കമ്പിയിൽ ഇടിച്ച് പൊട്ടിച്ചു

ലഹരി കിട്ടിയില്ല: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം, കൈ മുറിച്ചു, തല കമ്പിയിൽ ഇടിച്ച് പൊട്ടിച്ചു
ലഹരി കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. തടവുകാരനായ ജിതിനാണ് പരാക്രമം കാണിച്ചത്. ജിതിൻ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയും ചെയ്തു. ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ഇയാൾ താമസിപ്പിച്ചിരുന്നത്. പരിക്കേറ്റ ജിതിനെ ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിലേക്ക് മാറ്റി.  

Tags

Share this story