ഐപിഎൽ 2020: റെയ്‌നയ്ക്കു മടങ്ങിവരവില്ല, പകരക്കാരനെ കണ്ടുവച്ച് സിഎസ്‌കെ, ലോക ഒന്നാംനമ്പര്‍ താരം

Share with your friends

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന മടങ്ങിവന്നേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെയ്‌ന തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിഎസ്‌കെ അദ്ദേഹത്തിന്റെ പകരക്കാരനെ തല്‍ക്കാലത്തേക്കു വേണ്ടെന്നു വച്ചതെന്നും സൂചനകളുണ്ടായിരുന്നു.

എന്നാല്‍ റെയ്‌നയ്ക്കു ഈ സീസണില്‍ സിഎസ്‌കെയിലേക്കു മടങ്ങിവരവ് ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് ഏറ്റവും പുതിയ വിവരം. താരത്തിന്റെ പകരക്കാരനെ സിഎസ്‌കെ കണ്ടുവച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വൈകാതെ തന്നെ സിഎസ്‌കെ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡേവിഡ് മലാന്‍ വന്നേക്കും

ദിവസങ്ങള്‍ക്കു മുമ്പ് ഐസിസിയുടെ പുതിയ റാങ്കിങില്‍ ഒന്നാമതെത്തിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനായിരിക്കും സുരേഷ് റെയ്‌നയ്ക്കു പകരം സിഎസ്‌കെ ടീമില്‍ എത്തിയേക്കുക. ഇംഗ്ലണ്ടിനായി അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും മികച്ച പ്രകടനമായിരുന്നു 33 കാരനായ താരം കാഴ്‌വച്ചത്. ഓസ്‌ടേലിയക്കെതിരായ അവസാനത്തെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു മലാന്‍.

ഇതേ തുടര്‍ന്നാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമിനെ മറികടന്ന് മലാന്‍ നമ്പര്‍ വണ്ണായത്. കരിയറില്‍ ആദ്യമായാണ് മലാന്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ഒന്നാം റാങ്കിന് അവകാശിയായത്.

സ്ഥിരീകരിച്ച് സിഎസ്‌കെ

റെയ്‌നയ്ക്കു പകരം മലാനെ ടീമിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിഎസ്‌കെയും സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. റെയ്‌നയുടെ പകരക്കാരനായി മലാനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

വളരെ മികച്ച ടി20 താരമാണ് മലാന്‍. റെയ്‌നയെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. എന്നാല്‍ റെയ്‌നയ്ക്കു പകരം മലാനെ കൊണ്ടു വരുന്നതിനെക്കുറിച്ച് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ലെന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മൂന്നാം നമ്പറില്‍ മികച്ച പ്രകടനം

മൂന്നാം നമ്പര്‍ പൊസിഷനില്‍ മികച്ച പ്രകടനമാണ് മലാന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ 16 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം 682 റണ്‍സാണ്. 48.71 എന്ന മികച്ച ശരാശരിയിലാണ് ഒരു അപരാജിത സെഞ്ച്വറിയടക്കം മലാന്‍ ഇത്രയും റണ്‍സെടുത്തത്.

നിലവിലെ മികച്ച ഫോം, റെയ്‌നയെപ്പോലെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍, റെയ്‌നയെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ പലതും മലാനെ ഈ റോൡ കൂടുതല്‍ അനുയോജ്യനായ താരമാക്കി മാറ്റുന്നു.

ഒരു കാര്യം മാത്രമാണ് മലാനെ കൊണ്ടു വരുന്നതില്‍ സിഎസ്‌കെയ്ക്കു തടസ്സമാവുന്നത്. റെയ്‌നയ്ക്കു പകരം ഒരു വിദേശ താരമെത്തിയാല്‍ അത് സിഎസ്‌കെയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതാണ് ഇത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!