Gulf
വമ്പന്‍ വിലക്കിഴിവുമായി യൂണിയന്‍ കോപ്പ്
ദുബൈ: വര്‍ഷാവസാനമായതോടെ വമ്പന്‍ ഇളവുകളുമായി യൂണിയന്‍ കോപ്പ് രംഗത്ത്. ആയിരത്തിലേറെ ഉല്‍പന്നങ്ങള്‍ക്കാണ് പരമാവധി 60 ശതമാനംവരെ വിലയില്‍ ഇളവ് ലഭിക്കുകയെന്ന് ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫിസര്‍ സുഹൈല്‍ അല്‍ ബസ്തകി വ്യക്തമാക്കി. തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്കാണ് കിഴിവ് ലഭിക്കുകയെന്നും ആറ് പ്രത്യേക പ്രമോഷന്‍ ക്യംപയിനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് സ്‌റ്റോര്‍ ആപ്പിലൂടെയാണ് ഡിസംബര്‍ പ്രമോഷന്‍ ലഭ്യമാവുക. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ഭക്ഷ്യയെണ്ണകള്‍, അരി, ധാന്യങ്ങള്‍, വിവിധ മാംസങ്ങള്‍, ശീതീകരിച്ച ഉല്‍പന്നങ്ങള്‍, വെള്ളം, ജ്യൂസ്, കോസ്‌മെറ്റിക്‌സ്, കളിപ്പാട്ടങ്ങള്‍, ഗാര്‍ഡണ്‍ സപ്ലൈ തുടങ്ങിയവക്കെല്ലാം ഓഫര്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.