കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
വഖഫ് നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. മുനമ്പം വിഷയത്തിൽ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോൺഗ്രസും സിപിഎമ്മും ശക്തമാക്കുന്നതിനിടയിലാണ് സന്ദർശനം. ഈ മാസം ഒൻപതിന് മുനമ്പത്ത് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്നത്തേക്ക് സന്ദർശനം മാറ്റുകയായിരുന്നു. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാർത്ത സമ്മേളനത്തിനു ശേഷം അഞ്ചു മണിയോടു കൂടിയായിരിക്കും മുനമ്പം സമരപ്പന്തലിൽ മന്ത്രി എത്തുക. നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.  

Tags

Share this story