Movies

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി സോളോ ബോക്സ് ഓഫീസ്; “മാർക്കോ” ബെഞ്ച് മാർക്ക് ബ്ലോക്ക് ബസ്റ്റർ

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ ചിത്രം “മാർക്കോ” 100 കോടി ക്ലബിൽ ഇടം പിടിച്ചു മലയാളം കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രമായി ബെഞ്ച് മാർക്ക് കുറിച്ചു. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 100 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കി. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ബോക്സ് ഓഫീസ് കൂടിയാണ് ‘മാർക്കോ’.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകള്‍ നടക്കുകയാണ്. ‘മാര്‍ക്കോ 2’ല്‍ ഉണ്ണി മുകുന്ദനൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന വാർത്തയെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാര്‍ക്കോ തിയേറ്ററുകളിലെത്തി മൂന്നാം ആഴ്‌ച പിന്നിടുമ്പോള്‍ നിറഞ്ഞ സദസ്സില്‍ എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1500 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്.

തമിഴ്നാട്ടിലും മികച്ച വരവേൽപ്പാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്ദുൾ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Related Articles

Back to top button
error: Content is protected !!