ജുബൈലില്‍ യുപി സ്വദേശിയെ മകന്‍ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി
ജുബൈല്‍: യുപി സ്വദേശിയായ പ്രവാസിയെ കണ്ണ് ചൂഴ്‌ന്നെടുത്തശേഷം മകന്‍ ശ്വാസംമുട്ടിച്ചു കൊന്നു. സഊദിയിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിച്ച കൊലപാതകത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം. ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് മകന്‍ കുമാര്‍ യാദവിന്റെ അതിക്രൂരമായ മര്‍ദനത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്.
ലഹരിക്കടിമയായ കുമാര്‍ യാദവിനെ നല്ലനടപ്പിനായി പിതാവ് സഊദിയിലേക്ക് ഒന്നര മാസം മുന്‍പ് കൊണ്ടുവന്നതായിരുന്നു. സഊദിയില്‍ എത്തിയിട്ടും കുമാര്‍ യാദവിന് കാര്യമായ മാനസാന്തരമൊന്നും സംഭവിച്ചിരുന്നില്ല. ഇയാള്‍ പിതാവിനെ അതിക്രൂരമായി മര്‍ദിച്ചിരുന്നതായാണ് വിവരം. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ സ്ഥലത്തെത്തിയ സഊദി പൊലിസ് കുമാര്‍ യാദവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യംചെയ്്തുവരികയാണ്. ഒരച്ഛനും ഇതുപോലൊരു വിധിയുണ്ടാവരുതെന്നാണ് സഊദിയിലെ സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളും ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത്. ജുബൈലിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച ശ്രീകൃഷ്ണ ബ്രിഗുനാഥ്.