World

വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് യുഎസ്-ടർക്കിഷ് യുവതി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 26 കാരിയായ ടർക്കിഷ്-അമേരിക്കൻ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ വിപുലീകരണത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ, ഐസെനൂർ എസ്ഗി എയ്ഗി എന്ന യുവതിയാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.

തുർക്കി പൗരത്വം കൂടിയുള്ള അയ്‌സെനുർ എസ്ഗി എയ്ഗിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഇ്സ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രായേൽ സൈന്യം എയ്ഗിയെ വെടിവെച്ചുകൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ദാരുണമായ നഷ്ടം എന്ന് എയ്ഗിയുടെ കൊലപാതകത്തെ അപലപിച്ചപ്പോൾ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഇസ്രായേലി നടപടിയെ ‘ക്രൂരത’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ അത് പങ്കിടും. ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബ്ലിങ്കൻ പ്രതികരിച്ചു.

പലസ്തീൻ അനുകൂല ഗ്രൂപ്പായ ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്‌മെന്റുമായുള്ള പ്രതിഷേധത്തിൽ ആദ്യമായാണ് എയ്ഗി പങ്കെടുക്കുന്നതെന്ന് ഒരു സഹ പ്രതിഷേധക്കാരൻ ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് എയ്ഗിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!