ടെക്‌സസില്‍ ഏര്‍ളി വോട്ടിംഗില്‍ കൂടുതല്‍ സമയം അനുവദിച്ചു ഗവര്‍ണര്‍

ടെക്‌സസില്‍ ഏര്‍ളി വോട്ടിംഗില്‍ കൂടുതല്‍ സമയം അനുവദിച്ചു ഗവര്‍ണര്‍

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡിന്റ് തെരഞ്ഞെടുപ്പിനുള്ള ഏര്‍ളി വോട്ടിംഗിന് കൂടുതല്‍ സമയം അനുവദിക്കുന്നതായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സാധാരണ അുവദിക്കുന്ന സമയത്തേക്കാള്‍ ഒരാഴ്ച കൂടുതലാണ് രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒക്ടോബര്‍ 13 മുതല്‍ 30 വരെയാണ് ഏര്‍ളി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്.

അതോടൊപ്പം പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ദിവസം വരെ നേരിട്ട് ഏല്‍പ്പിക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്.

ഏര്‍ളി വോട്ടിംഗും മെയിലിന്‍ ബാലറ്റും കൂടുതല്‍ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ അവസരം നല്കുമെന്നാണ് പ്രതീക്ഷ. ടെക്‌സസില്‍ ഇപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തന്നയാണ് മുന്‍തൂക്കം. നൂറില്‍ താഴെ ദിനങ്ങള്‍ മാത്രം പൊതുതെരഞ്ഞെടുപ്പിന് അവശേഷിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ട തകര്‍ക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്നത്.

Share this story