യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സുധാ സുന്ദരി നാരായണന്‍ ട്രംപില്‍ നിന്ന് നേരിട്ട് യുഎസ് പൗരത്വം കൈപ്പറ്റി

യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സുധാ സുന്ദരി നാരായണന്‍ ട്രംപില്‍ നിന്ന് നേരിട്ട് യുഎസ് പൗരത്വം കൈപ്പറ്റി

യുഎസിലെ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സുധാ സുന്ദരി നാരായണന്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന അത്യപൂര്‍വമായ ഒരു ചടങ്ങില്‍ വച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപാണ് സുധയ്ക്ക് പൗരത്വം നേരിട്ട് നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ചൊവ്വാഴ്ചത്തെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന പ്രത്യേകതയുണ്ട്. ട്രംപ് നേരിട്ട് ഈ നാച്വറലൈസേഷന്‍ സെറിമണിക്ക് ആതിഥേയത്വമേകുകയായിരുന്നു.

ഇന്ത്യ, ബോളീവിയ, ലെബനണ്‍, സുഡാന്‍, ഘാന എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് ഈ ചടങ്ങില്‍ വച്ച് പൗരത്വം നല്‍കിയിരിക്കുന്നത്. വലതു കൈയുയര്‍ത്തി ഇടതു കൈയില്‍ യുഎസ് പതാക പിടിച്ച് ഇവരെല്ലാം യുഎസ് സെക്രട്ടറി ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി യായ ചാഡ് വോള്‍ഫ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അഥവാ ഓത്ത് ഓഫ് അലെജിയന്‍സ് ഏറ്റ് ചൊല്ലുകയും ചെയ്തു. ഈ ചടങ്ങുകള്‍ക്ക് തൊട്ടടുത്ത് നിന്ന് ട്രംപ് സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ ഡെലപറായ സുധയ്ക്ക് ഇതിലൂടെ ട്രംപില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിക്കാനായെന്നത് ഇന്ത്യന്‍ സമൂഹം വളരെ പ്രാധാന്യത്തോടെയും അഭിമാനത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പൗരത്വമേകുന്നതില്‍ അമേരിക്ക വളരെയധികം സന്തോഷിക്കുന്നുവെന്നും ഇവര്‍ ഇനി ഇവര്‍ മഹത്തായ അമേരിക്കന്‍ കുടുംബത്തിലെ അംഗങ്ങളാണെന്നും മഹത്തായ രാജ്യത്തിലെ പൗരന്‍മാരായിരിക്കുന്നുവെന്നുമാണ് ട്രംപ് ചടങ്ങില്‍ വച്ച് പ്രസ്താവിച്ചിരിക്കുന്നത്

Share this story